സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Friday 10 June 2022 12:37 AM IST

ചേർത്തല : താലൂക്ക് മഹാസമാധി ദിനാചാരണ കമ്മിറ്റിയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്ര ക്രിയയയും നടത്തും. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ സി.വി.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥാഹാളിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 400 പേരെ പരശോധിക്കും. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന നേത്രരോഗികളെ അന്നു തന്നെ തിരുനെൽവേലിയിലെ അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിച്ച് സൗജന്യമായി ശസ്ത്രക്രിയ നടത്തും. ഫോൺ : 9946005873, 8593053760.

Advertisement
Advertisement