മുഖ്യമന്ത്രി രാജി വയ്ക്കണം : ശോഭ സുരേന്ദ്രൻ

Friday 10 June 2022 1:09 AM IST

തൃശൂർ : ആനയെ കട്ടെടുത്തവന് പകരം തോട്ടിയെടുത്തവർക്കാണ് ശിക്ഷയെന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കാൻ ഉപദേശകന്മാർ തയ്യാറാകണം. ഉളുപ്പുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. മുഖ്യമന്ത്രിക്ക് തന്റേടമുണ്ടെങ്കിൽ മകൾ വീണ വിജയന്റെ ആസ്തിയെക്കുറിച്ചും ബിസിനസിനെക്കുറിച്ചും അന്വേഷിക്കാൻ ഉത്തരവിടണം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര എജൻസിയുടെ അന്വേഷണം പൂർത്തിയായിട്ടില്ല. കേന്ദ്ര എജൻസി വരും മുമ്പ് അന്വേഷണം അട്ടിമറിക്കാനായി തെളിവുകൾ നശിപ്പിക്കുകയാണ് ചെയ്തത്. ജലീലിനെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മണിക്കൂറുകളോളം ചർച്ച നടത്തിയാണ് സ്വപ്‌നയ്ക്കും പി.സി.ജോർജ്ജിനുമെതിരെ കേസെടുത്തത്. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പിണറായിയുടെ ഉപമുഖ്യന്ത്രിയാണെന്നും ശോഭ കൂട്ടിച്ചേർത്തു.

ജ​ന​കീ​യ​ ​ജാ​ഗ്ര​ത​ ​മ​തേ​ത​ര​ ​സ​ദ​സ്

തൃ​ശൂ​ർ​:​ ​വ​ർ​ഗീ​യ​ത​യ്ക്കും​ ​വി​ഘ​ട​ന​വാ​ദ​ത്തി​നും​ ​എ​തി​രെ​ ​ജ​ന​താ​ദ​ൾ​ ​(​എ​സി​ന്റെ​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജ​ന​കീ​യ​ ​ജാ​ഗ്ര​ത​ ​മ​തേ​ത​ര​ ​സ​ദ​സു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​സി.​ടി.​ജോ​ഫി​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മു​റി​യ​രു​ത്,​ ​മു​റി​ക്ക​രു​ത് ​എ​ന്റെ​ ​ഇ​ന്ത്യ​യെ​ ​എ​ന്ന​ ​സ​ന്ദേ​ശം​ ​ഉ​യ​ർ​ത്തി​ 11​ ​ന് ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പൊ​തു​സ​മ്മേ​ള​നം,​ ​സെ​മി​നാ​ർ​ ​എ​ന്നി​വ​ ​ന​ട​ത്തും.​ ​രാ​വി​ലെ​ 10​ ​ന് ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ജോ​ൺ​ ​വാ​ഴ​പ്പി​ളി,​ ​ബി​ജു​ ​കൊ​ച്ചു​ ​പോ​ൾ,​ ​പ്രി​ജു​ ​ആ​ന്റ​ണി,​ ​ജോ​സ​ഫ് ​ആ​ളൂ​ക്കാ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement