യു.എസ് സൈനിക വിമാനം തകർന്ന് 5 മരണം

Friday 10 June 2022 4:14 AM IST

വാഷിംഗ്ടൺ : യു.എസിൽ തെക്കൻ കാലിഫോർണിയയിലെ ഇംപീരിയൽ കൗണ്ടിയിൽ സൈനിക വിമാനം തകർന്നുവീണ് അഞ്ച് മരണം. പ്രാദേശിക സമയം, ബുധനാഴ്ച ഉച്ചയ്ക്ക് 12.25 ഓടെയായിരുന്നു സംഭവം. അപകട കാരണം വ്യക്തമല്ല. സാൻഡിയാഗോ ആസ്ഥാനമായുള്ള മിറാമർ മറൈൻ കോർപ്സ് എയർ സ്റ്റേഷനിൽ നിന്നുള്ള എം.വി - 22ബി ഓസ്പ്രേ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേ സമയം, വിമാനം ആണവ സാമഗ്രികൾ വഹിച്ചിരുന്നതായി ചില റിപ്പോട്ടുകളുണ്ടായിരുന്നെങ്കിലും അധികൃതർ ഇത് നിഷേധിച്ചു.

Advertisement
Advertisement