പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ വേണം: കെ.എസ്.എഫ്.പി.എസ്.ഒ must

Friday 10 June 2022 6:41 AM IST

തിരുവനന്തപുരം: വന വിസ്തീർണ്ണത്തിന് ആനുപാതികമായി ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ (കെ.എസ്.എഫ്.പി.എസ്.ഒ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനും വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശം യഥാസമയം തിട്ടപ്പെടുത്തി നടപടികൾ സ്വീകരിക്കുന്നതിനും ഫോറസ്റ്റ് സ്റ്റേഷനുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.500 ആദിവാസികളെ ബി.എഫ്.ഒ മാരായി നിയമിക്കുവാൻ നടപടിയായ സാഹചര്യത്തിൽ ആനുപാതികമായി എസ്.എഫ്.ഒ തസ്തിക അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി പി.വിജയൻപ്രസിഡന്റ് (കോഴിക്കോട്), സി.ബി.ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറി (പത്തനംതിട്ട), സജിജോൺ ട്രഷറർ (മലപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement