സിൽവർലൈൻ ദുരന്തമാകും.

Saturday 11 June 2022 12:00 AM IST

ചങ്ങനാശേരി. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചാൽ വൻ പരിസ്ഥിതി ദുരന്തങ്ങളുണ്ടാകുമെന്ന് ബ്രേക്കിംഗ് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ.പി.എൻ.തങ്കച്ചൻ പറഞ്ഞു. സിൽവർലൈൻ വിരുദ്ധജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ തുടങ്ങിയ സമരപന്തലിൽ ബ്രേക്കിംഗ് ത്രൂ സയൻസ് സൊസൈറ്റി ജില്ലാ കമ്മിറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, ഡി.സുരേഷ്, കെ.എസ്.ശശികല, കെ.എൻ.രാജൻ, റ്റി.ജെ.ജോണിക്കുട്ടി, സുമതികുട്ടിയമ്മ, യദുകൃഷ്ണൻ എസ്, എം.വി.ചെറിയാൻ, സെലിൻ ബാബു, രാമചന്ദ്രൻ കെ.ആർ. സാജൻ കൊരണ്ടിത്തറ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement