'വിപണിയിലൂടെ സമ്പത്ത് സൃഷ്‌ടിക്കൽ' ഉദ്ഘാടനം ചെയ്തു

Saturday 11 June 2022 4:03 AM IST

തിരുവനന്തപുരം: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 'വിപണിയിലൂടെ സമ്പത്ത് സൃഷ്‌ടിക്കൽ' എന്ന വിഷയത്തിൽ രാജ്യവ്യാപകമായി 75 നഗരങ്ങളിൽ സംഘടിപ്പിച്ച സമ്മേളനം തിരുവനന്തപുരത്ത് നടന്നു.ഓഹരി വിപണിയിലൂടെ സമ്പത്ത് സൃഷ്‌ടിക്കൽ എന്ന വിഷയത്തിൽ കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ വിഷയാവതരണം നടത്തി.അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം (അസാപ് ) സി.എം.ഡി ഡോ.ഉഷ ടൈറ്റസ് സാമ്പത്തിക സാക്ഷരതയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.ടെക്‌നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവൻ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പെയ്‌സ് ആൻഡ് സയൻസ് ടെക്‌നോളജി അസോസിയേറ്റ് പ്രൊഫസർ ഡോ.ഷൈജുമോൻ.സി.എസ്,ആദിത്യ ബിർല സൺ ലൈഫ് മ്യൂച്വൽ ഫണ്ട് കേരള റീജിയണൽ ഹെഡ് സന്ദീപ്.എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement