അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ; വീട്ടമ്മയുടെ പരാതിയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്‌

Saturday 11 June 2022 10:45 AM IST

പാലക്കാട്: കുളിമുറിയിൽ ഒളിക്യാമറവച്ച സംഭവത്തിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസെടുത്തത്.

അയൽവാസിയുടെ കുളിമുറിയിലാണ് ഒളിക്യാമറ വച്ചത്. കുളിമുറിയിൽ രഹസ്യമായി മൊബൈൽ ക്യാമറവച്ച് ദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കാണിച്ച് വീട്ടമ്മ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഷാജഹാൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.