മുറിയരുത് മുറിക്കരുത് .

Sunday 12 June 2022 12:00 AM IST

കോട്ടയം. മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന കാമ്പയിന്റെ ഭാഗമായി ജനതാദൾ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ മതേതര സംരക്ഷണ സംഗമം നടന്നു. കോട്ടയത്ത് സംസ്ഥാന ട്രഷറർ സിബി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലികുന്നേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചങ്ങനാശേരിയിൽ ജില്ലാ പ്രസിഡന്റ് എം.ടി കുര്യൻ, ഏറ്റുമാനൂരിൽ രാജീവ് നെല്ലിക്കുന്നേൽ, കടുത്തുരുത്തിയിൽ കെ.എസ് രമേശ് ബാബു, വൈക്കത്ത് കെ.കെ രാജു, പാലായിൽ ഡോ. തോമസ് കാപ്പൻ, ഈരാറ്റുപേട്ടയിൽ പി.എച്ച് അൻഷാദ്, പുതുപ്പള്ളിയിൽ പ്രമോദ് കുര്യാക്കോസ്, കാഞ്ഞിരപ്പള്ളിയിൽ പി.പി അബ്ദുൽ ലത്തീഫ് എന്നിവർ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement