അപേക്ഷ ക്ഷണിച്ചു

Sunday 12 June 2022 6:42 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്‌സ് കാലാവധി. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. ഇന്റേൺഷിപ്പും പ്രോജക്ട് വർക്കും ഉണ്ടാകും. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 30. കൂടുതൽ വിവരങ്ങൾക്ക് സ്റ്റഡി സെന്റുമായി ബന്ധപ്പെടുക. സൈക്കോ സ്പിരിച്ച്വൽ സെന്റർ തിരുവനന്തപുരം. ഫോ: 8281123941, 8281642653. വെബ്‌സൈറ്റ്: www.srccc.in.

Advertisement
Advertisement