വോൾവോ ട്രക്കിൽ ഫോസിൽ ഫ്രീ-സ്‌റ്റീൽ

Monday 13 June 2022 2:07 AM IST

കൊച്ചി: ലോകത്ത് ആദ്യമായി ട്രക്ക് നിർമ്മാണത്തിൽ ഫോസിൽ-ഫ്രീ സ്‌റ്റീൽ ഉപയോഗിച്ച വാഹന നിർമ്മാതാക്കളെന്ന പെരുമ സ്വന്തമാക്കി സ്വീഡിഷ് കമ്പനിയായ വോൾവോ. സ്വീഡിഷ് സ്‌റ്റീൽ കമ്പനിയായ എസ്.എസ്.എ.ബിയുമായി ചേർന്ന് ഹെവി ഡ്യൂട്ടി ട്രക്കുകളിലാണ് ഫോസിൽ-ഫ്രീ സ്‌റ്റീൽ ഉപയോഗിച്ചത്.
ഹൈഡ്രജൻ അധിഷ്‌ഠിതമായ പുത്തൻ സാങ്കേതികവിദ്യയിലാണ് എസ്.എസ്.എ.ബി ഫോസിൽ-ഫ്രീ സ്‌റ്റീൽ നിർമ്മിച്ചത്. മലിനീകരണം കുറവാണെന്നതും പ്രകൃതിസൗഹൃദമാണെന്നതുമാണ് ഫോസിൽ-ഫ്രീ സ്‌റ്റീലിന്റെ സവിശേഷത. ഈവർഷം ജൂലായ്-സെപ്‌തംബറോടെ ഈ സ്‌റ്റീൽ ഉപയോഗിച്ചുള്ള ഔദ്യോഗിക ട്രക്ക് നിർമ്മാണത്തിന് വോൾവോ തുടക്കമിടും.

Advertisement
Advertisement