അരുണാചലിൽ രണ്ട് സൈനികരെ കാണാനില്ല

Monday 13 June 2022 1:55 AM IST

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ രണ്ട് സൈനികരെ കാണാനില്ല. മേയ് 28 മുതലാണ് ഇവരെ കാണാതായതെന്നും അന്വേഷണം തുടരുകയാണെന്നും ആർമി വൃത്തങ്ങൾ അറിയിച്ചു. 7ാം ഗർവാൾ റൈഫിളിലെ ഉത്തരാഖണ്ഡ് സ്വദേശികളായ ലാൻസ് നായിക് ഹരേന്ദ്ര നേഗി, നായിക് പ്രകാശ് സിംഗ് റാണ എന്നിവരെയാണ് കാണാതായത്.

അൻജോ ജില്ലയിൽ ഇന്ത്യ - ചൈന അതിർത്തിയിലെ തക്ക്‌ല പോസ്റ്റിൽ വിന്യസിക്കപ്പെട്ടിരുന്ന ഇവർ സമീപത്തെ നദിയിൽ അബദ്ധത്തിൽ വീണെന്ന് കരുതുന്നു. രണ്ട് സൈനികരുടെയും കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.

Advertisement
Advertisement