കാറ്ററേഴ്സ് അസോസിയേഷൻ മേഖലാ വാർഷികം

Monday 13 June 2022 12:21 AM IST

മാവേലിക്കര: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖലാ വാർഷിക സമ്മേളനം എ.കെ.സി.എ സംസ്ഥാന സെക്രട്ടറി പി.വി.മാത്യു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുനീഷ് എബ്രഹാം അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടോണി ജോസഫ്, ജില്ലാ സെക്രട്ടറി ബ്രൈറ്റ് സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം എം.കെ.ആന്റണി, മേഖല വൈസ് പ്രസിഡന്റ് ഐ.സി.സിബു, മേഖല ട്രഷറർ രാജൻ പുഞ്ചക്കാല എന്നിവർ സംസാരിച്ചു. എ.കെ.സി.എ മാവേലിക്കര മേഖല ഭാരവാഹികളായി ഐ.സി.സിബു (പ്രസിഡന്റ്), സുനീഷ് എബ്രഹാം (വൈസ് പ്രസിഡന്റ്), രെജു തോമസ് (സെക്രട്ടറി), ബിനു ഏതൻസ് (ജോ.സെക്രട്ടറി), രാജൻ പുഞ്ചക്കാല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement