കൊയ്‌ത്തുത്സവം

Monday 13 June 2022 12:06 AM IST

തിരുവനന്തപുരം: വെള്ളായണി പണ്ടാരക്കരി പാടശേഖരത്തിൽ സി.പി.എം കല്ലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്‌ത്തുത്സവം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. മുപ്പത് വർഷത്തിലേറേയായി തരിശായിക്കിടന്ന ഇവിടെ സംസ്ഥാന സർക്കാരിന്റെ തരിശുനിലം കൃഷിയുടെ ഭാഗമായി സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നെൽക്കൃഷി നടത്തുകയായിരുന്നു. ഇവിടെ വിളവെടുത്ത അരിക്ക് ' കല്ലിയൂർ അരി ' എന്ന പേര് നൽകി. ബ്രാന്റ് ലോഗോയും കവറും മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി.

സി.പി.എം നേമം ഏരിയാ കമ്മിറ്റി അംഗം ജി. വസുന്ധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കല്ലിയൂർ എൽ.സി സെക്രട്ടറി എസ്.ആർ. ശ്രീരാജ് സ്വാഗതവും എം. സോമശേഖരൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം. ബഷീർ, എസ്.കെ. പ്രീജ, ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, പാപ്പനംകോട് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement