സർക്കാരിനു കഴിയില്ല.

Tuesday 14 June 2022 12:00 AM IST

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാരിനു കഴിയില്ലെന്ന് കേരളാ കോൺഗ്രസ് സ്റ്റേറ്റ് അഡ്‌വൈസർ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു. മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തലിൽ ജനകീയ സമിതി നട്ടാശേരി യൂണിറ്റ് നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു.വി.ജെ ലാലി, നിഷാന്ത് എസ്, നിതിൻ ജി.തോമസ്, ജോഷി കുറുക്കൻകുഴി, ബാബു രാജേന്ദ്രൻ, ജെയിംസ് പതാരംചിറ, ബിജു ചെറുകാട്, ഡി. സുരേഷ്, ജയിംസ് പാലാ, ജിജി ഇയ്യാലിൽ, സെലിൻ ബാബു, എ.റ്റി വർഗീസ്, സാജൻ കൊരണ്ടിത്തറ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement