ജില്ലാതല വിതരണ ഉദ്ഘാടനം ഇന്ന്.

Tuesday 14 June 2022 12:00 AM IST

കോട്ടയം. പുതുക്കിയ റേഷൻ മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള 110 റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളിൽ ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും പ്രത്യേക ബോധവത്ക്കരണ പരിപാടിയിലൂടെ തിരികെ ലഭിച്ച ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകളാണ് സംസ്ഥാനത്ത് ആകെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നത്. വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നത് ചടങ്ങിൽ തത്സമയം സംപ്രേഷണം ചെയ്യും.

Advertisement
Advertisement