അക്രമ സമരത്തിനെതിരെ ജനകീയ പ്രതിഷേധം: എം.വി.ജയരാജൻ

Monday 13 June 2022 11:35 PM IST

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണങ്ങളും പച്ച നുണകളുമാണ് ഇപ്പോൾ യു.ഡി.എഫും, ബി.ജെ.പിയും ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കുറ്റപ്പെടുത്തി.
യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും അക്രമണ സമരത്തിനെതിരെ ജൂൺ 13, 15 തീയ്യതികളിൽ 4000 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ സംഘടിപ്പിക്കും. തുടർന്ന് വിപുലമായ ജനകീയ പ്രതിഷേധ പരിപാടികൾ ജില്ലയിലെമ്പാടും സംഘടിപ്പിക്കും. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസി തള്ളിക്കളഞ്ഞ ആരോപണങ്ങൾ പുകമറ സൃഷ്ടിക്കാൻ വിവാദ സ്ത്രീയെ മുന്നിൽ നിർത്തി രാഷ്ട്രീയ പ്രചരണമാണ് യു.ഡി.എഫും, ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് ഭീകര സംഘടന മോഡൽ സമരമാണ് നടത്തുന്നത്. മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള നീക്കമാണിതെന്നും വികസനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും ജയരാജൻ ആരോപിച്ചു.

Advertisement
Advertisement