'ഊരി പിടിച്ച വാളുമായി' യൂത്ത് കോൺഗ്രസ്

Tuesday 14 June 2022 12:23 AM IST

തൃശൂർ : കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി' എന്ന മുദ്രാവാക്യവുമായി പ്രതീകാത്മക സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഊരി പിടിച്ച വാളുകൾക്കിടയിൽ കൂടി സഞ്ചരിച്ചെന്ന് വീമ്പിളക്കിയ പിണറായി വിജയൻ ഇപ്പോൾ നൂറ് കണക്കിന് പൊലീസുകാരുടെ ഊരി പിടിച്ച ലാത്തിക്കിടയിൽ കൂടിയാണ് യാത്ര ചെയ്യുന്നതെന്ന് ജോൺ ഡാനിയേൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് ലെമിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, പ്രഭുദാസ് പാണേങ്ങാടൻ, ജില്ലാ സെക്രട്ടറിമാരായ അരുൺ മോഹൻ, ജെഫിൻ പോളി, നിഖിൽ പള്ളിപ്പുറം, കെ.എസ്.യു ബ്‌ളോക് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, ഡേവിഡ് കുരിയൻ, കുരിയൻ മുട്ടത്ത്, കെ.എം.ഗണേശ് ശ്യാം, ഷിജോ ഇ.ടി എന്നിവർ പ്രസംഗിച്ചു.

ക​റു​പ്പ് ​​ധ​രി​ച്ച് ​മ​ഹി​ളാ മോ​ർ​ച്ച​

തൃ​ശൂ​ർ​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​ക​റു​പ്പു​ടു​ത്ത​ ​അ​യ്യ​പ്പ​ ​ഭ​ക്ത​രോ​ട് ​കാ​ട്ടി​യ​ ​ക്രൂ​ര​ത​യ്ക്ക് ​കാ​ലം​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​യാ​ണ് ​ക​റു​പ്പി​നോ​ടു​ള്ള​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഭ​യ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ശോ​ഭാ​ ​സു​രേ​ന്ദ്ര​ൻ.​ ​ക​റു​പ്പി​ന്റെ​ ​പ്ര​തി​ഷേ​ധം​ ​കേ​ര​ള​ത്തി​ൽ​ ​ക​ന​ക്കു​മ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​ഓ​ടി​ ​ഒ​ളി​ക്കു​ക​യാ​ണെ​ന്നും​ ​ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.
തൃ​ശൂ​രി​ൽ​ ​മ​ഹി​ളാ​ ​മോ​ർ​ച്ച​ ​ന​ട​ത്തി​യ​ ​ക​റു​പ്പു​ടു​ത്ത​ ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ച്ച​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​മു​നി​സി​പ്പ​ൽ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​സ​മാ​പി​ച്ചു.​ ​ക​റു​പ്പു​ ​വ​സ്ത്ര​മ​ണി​ഞ്ഞാ​യി​രു​ന്നു​ ​പ്ര​ക​ട​നം.​ ​മ​ഹി​ളാ​ ​മോ​ർ​ച്ച​ ​ജി​ല്ലാ​പ്ര​സി​ഡ​ന്റ് ​ഇ.​പി.​ഝാ​ൻ​സി​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​സു​ജ​യ​ ​സേ​ന​ൻ,​ ​സ​ത്യ​ല​ക്ഷ്മി,​ ​ര​മ്യ​ ​കു​മ​ര​കം,​ ​ശീ​ത​ൾ​ ​രാ​ജ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

പ​ര​സ്യ​വി​ചാ​ര​ണ​ ​ചെയ്യുമെന്ന് കോൺഗ്രസ്

തൃ​ശൂ​ർ​ ​:​ ​അ​ഴി​മ​തി​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ന് ​ജി​ല്ല​യി​ലെ​ 110​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യെ​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​പ​ര​സ്യ​ ​വി​ചാ​ര​ണ​ ​ന​ട​ത്തു​മെ​ന്ന് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.

Advertisement
Advertisement