ഇ. എം. എസ് സ്മൃതി ഇന്ന് സമാപിക്കും

Tuesday 14 June 2022 3:02 AM IST

തൃശൂർ: റീജ്യണൽ തിയേറ്ററിൽ നടക്കുന്ന ഇ.എം.എസ് സ്മൃതി ഇന്ന് സമാപിക്കും. ഇ.എം.എസ് രചിച്ച കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇൻ കേരള ഒറിജിൻസ് ആൻഡ് ഗ്രോത്ത് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ സീതാറാം യെച്ചൂരി നിർവഹിച്ചു. കോസ്റ്റ്‌ഫോർഡ് സ്ഥാപക ഡയറക്ടർ ടി.ആർ.ചന്ദ്രദത്തിന്റെ ഭാര്യ പത്മാവതി, സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന പ്രൊഫ.എം.മുരളീധരന്റെ ഭാര്യ സരള എന്നിവർക്ക് പ്രതികൾ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. എളമരം കരീം, പ്രൊഫ.സുർജിത്ത് മജുംദാർ, ഡോ.തോമസ് ഐസക്ക്, എം.എ.ബേബി, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, വി.ശ്രീധർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡ്യൂ​ട്ടി​ ​ഡോ​ക്ട​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വ​ന്നേ​ക്കും

തൃ​ശൂ​ർ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ചെ​യ്യാ​തെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​ ​ന​ൽ​കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്ന് ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഡോ​ക്ട​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യേ​ക്കും.​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​സോം​നാ​ഥ് ​പ്ര​താ​പ് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഡ്യൂ​ട്ടി​ ​ഡോ​ക്ട​ർ​ക്ക് ​വീ​ഴ്ച്ച​ ​സം​ഭ​വി​ച്ച​താ​യി​ ​സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ ​ഇ​ന്ന​ലെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യ​ ​ശേ​ഷ​മാ​ണ് ​റി​പ്പോ​ർ​ട്ട് ​കൈ​മാ​റി​യ​ത്.​ ​സം​ഭ​വം​ ​ന​ട​ന്ന​ ​ഞാ​യ​റാ​ഴ്ച​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​മ​ന്ത്രി​യും​ ​ഡ​യ​റ​ക്ട​റും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പൗ​രാ​വ​കാ​ശ​ ​ധ്വം​സ​ന​ങ്ങ​ൾ​ക്കെ​തി​രെ
തെ​രു​വി​ലി​റ​ങ്ങും​

തൃ​ശൂ​ർ​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​യാ​ത്രാ​സു​ര​ക്ഷ​യു​ടെ​ ​പേ​രി​ൽ​ ​ന​ട​ത്തു​ന്ന​ ​പൗ​രാ​വ​കാ​ശ​ ​ധ്വം​സ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​മ​ഹി​ള​ക​ളെ​ ​അ​ണി​നി​ര​ത്തി​ ​തെ​രു​വി​ൽ​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​പ്ര​ക്ഷോ​ഭ​മു​യ​ർ​ത്തു​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​സി.​നി​വേ​ദി​ത​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​റു​ത്ത​ ​വ​സ്ത്രം​ ​ധ​രി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രോ​ട് ​പൊ​ലീ​സി​ന്റെ​ ​ക്രൂ​ര​മാ​യ​ ​അ​തി​ക്ര​മ​മാ​ണ് ​അ​ര​ങ്ങേ​റി​യ​ത്.​ ​പാ​ത​യോ​ര​ങ്ങ​ൾ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ത​ട​സം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​മു​ഖ്യ​ന്റെ​ ​യാ​ത്ര​യും​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ​നേ​രെ​യു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​മു​ൻ​കാ​ല​ങ്ങ​ളി​ലി​ല്ലാ​ത്ത​ ​വി​ധം​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.​ ​ഒ​രു​ ​നി​മി​ഷം​ ​പോ​ലും​ ​കാ​ത്തു​നി​ൽ​ക്കാ​തെ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ട​ണ​മെ​ന്നും​ ​അ​ഡ്വ.​നി​വേ​ദി​ത​ ​പ​റ​ഞ്ഞു.

Advertisement
Advertisement