ഷാഹി കബീർ സംവിധായകനാകുന്നു

Tuesday 14 June 2022 3:11 AM IST

സൗഫിൻ ഷാഹിർ ചിത്രം ഇലവീഴ പൂഞ്ചിറ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷാഹി കബീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ഇലവീഴ പൂഞ്ചിറ എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, സുധികോപ്പ, ജൂഡ് ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡോൾബി വിഷൻ, ഫോർ കെ എച്ച്.ആർ.ഡിയിൽ മലയാളത്തിലാദ്യമായി ഒരുങ്ങുന്ന ചിത്രം സമുദ്രനിരപ്പിൽ നിന്ന് 3500 ലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴ പൂഞ്ചിറയിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും പൊലീസ് സ്റ്റോറിയാണ്.

മികച്ച കഥാകൃത്തും സംസ്ഥാന അവാർഡ് നേടിയ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭത്തിന് രചന നിർവഹിക്കുന്നത് നിധിഷ്, ഷാജി .... കഫേക്കുശേഷം വിഷ്ണു, വേണു കഥാസ് അൺ ലോഡിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മനീഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

Advertisement
Advertisement