മത്സ്യത്തൊഴിലാളി കോൺഗ്രസ് സമരം

Tuesday 14 June 2022 4:19 PM IST

തൃശൂർ: മത്സ്യഫെഡിൽ നടന്ന ഗുരുതരമായ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തുക, ഭരണസമിതി പിരിച്ചുവിടുക, രാഷ്ട്രീയമായി നിയമിച്ച താത്കാലിക ജീവനക്കാരെ പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി മത്സ്യഫെഡ് ജില്ലാ ഓഫീസുകൾക്ക് മുന്നിൽ അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് സമരം നടത്തുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു. തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റി ഓഫീസിന് മുന്നിലെ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എം.പിമാർ, എം.എൽ.എമാർ കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ ജില്ലകളിലെ സമര പരിപാടികൾ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കൾ, പ്രാഥമിക സംഘം ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.

പ്രൊ​ഫ.​കെ.​ബി.​ഉ​ണ്ണി​ത്താൻ അ​നു​സ്മ​ര​ണ​ ​സെ​മി​നാർ

തൃ​ശൂ​ർ​:​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​വി​രോ​ധാ​ഭാ​സ​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​രേ​ഖ​യാ​ണെ​ന്ന് ​പ്രൊ​ഫ.​പി.​വി.​കൃ​ഷ്ണ​ൻ​നാ​യ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​പ്രൊ​ഫ.​കെ.​ബി.​ഉ​ണ്ണി​ത്താ​ൻ​ ​അ​നു​സ്മ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സേ​വ് ​എ​ജ്യു​ക്കേ​ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പ്രൊ​ഫ.​ജോ​ർ​ജ് ​ജോ​സ​ഫ്,​ ​എം.​ഷാ​ജ​ർ​ഖാ​ൻ,​ ​ഡോ.​ജോ​യ് ​പോ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​സേ​വ് ​എ​ജ്യു​ക്കേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജി.​നാ​രാ​യ​ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ.​വി.​വ​ല്ല​ഭ​ൻ,​ ​ഡോ.​മ​ഹേ​ഷ് ​ബാ​ബു,​ ​വി.​എ​സ്.​ഗി​രീ​ശ​ൻ,​ ​ഡോ.​ബാ​ബു​ ​പി.​എ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

അ​ദ്ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു

തൃ​ശൂ​ർ​:​ ​വ​ട​ക്കാ​ഞ്ചേ​രി​ ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​കൂ​ളി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​കൊ​മേ​ഴ്‌​സ്,​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ഇം​ഗ്ലീ​ഷ്,​ ​മ​ല​യാ​ളം​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ദി​വ​സ​ ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​ഹോ​സ്റ്റ​ലി​ൽ​ ​താ​മ​സി​ച്ച് ​പ​ഠി​പ്പി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​പേ​ര്,​ ​മേ​ൽ​വി​ലാ​സം,​ ​ടെ​ല​ഫോ​ൺ​ ​ന​മ്പ​ർ,​ ​വ​യ​സ്,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​എ​ന്നി​വ​ ​രേ​ഖ​പ്പെ​ടു​ത്തി​ ​വെ​ള്ള​ക്ക​ട​ലാ​സി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​പേ​ക്ഷ​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ 18​ന് ​വൈ​കി​ട്ട് 5​ന് ​മു​മ്പാ​യി​ ​സ്‌​കൂ​ൾ​ ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ക്ക​ണം.​ ​ഫോ​ൺ​:​ 8078301125,​ 04884​ 235356.

Advertisement
Advertisement