സംവിധായികയായി ശാലിൻസോയ

Wednesday 15 June 2022 6:08 AM IST

പ്ര​ശ​സ്ത​ ​ച​ല​ച്ചി​ത്ര​ ​താ​രം​ ​ശാ​ലി​ൻ​ ​സോ​യ​ ​സം​വി​ധാ​യി​ക​യാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചു.​ ​ശാ​ലി​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ൽ​ ​അ​ല​ക്‌​സാ​ണ്ട​ർ​ ​പ്ര​ശാ​ന്ത് ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ചി​ത്ര​ത്തി​ൽ​ ​ര​ശ്മി​ ​ബോ​ബ​ൻ,​ ​ഗാ​യ​ത്രി​ ​ഗോ​വി​ന്ദ്,​ ​സ​ന,​ ​ശ്രീ​നാ​ഥ് ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
മ​നു​ഷ്യ​മ​ന​സി​ന്റെ​ ​വി​വി​ധ​ ​ഭാ​വ​ങ്ങ​ളും​ ​തീ​വ്ര​മാ​യ​ ​വി​കാ​ര​ങ്ങ​ളു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​ഹ്യൂ​മ​ൻ​സ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ഹൗ​സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​ശ​ര​ത് ​കു​മാ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​എ​ഡി​റ്റ​ർ​ ​അ​ക്ഷ​യ് ​കു​മാ​ർ.​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ഡാ​ൺ​ ​വി​ൻ​സ​ന്റാ​ണ്.​ ​ക്വ​ട്ടേ​ഷ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​താ​ര​മാ​ണ് ​ശാ​ലി​ൻ.​ ​ഒ​രു​വ​ൻ,​ ​വാ​സ്ത​വം,​ ​എ​ത്സ​മ്മ​ ​എ​ന്ന​ ​ആ​ൺ​കു​ട്ടി,​ ​സ്വ​പ്ന​ ​സ​ഞ്ചാ​രി,​ ​മ​ല്ലു​ ​സിം​ഗ്,​ ​റോ​ക് ​സ്റ്റാ​ർ,​ ​ഡ്രാ​മ,​ ​ധ​മാ​ക്ക​ ​എ​ന്നി​വ​യാ​ണ് ​ശാ​ലി​ൻ​ ​അ​ഭി​ന​യി​ച്ച​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​വി​ശു​ദ്ധ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​നി​ ​മോ​ൾ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച് ​ശ്ര​ദ്ധേ​യ​മാ​യ​ ​അ​ഭി​ന​യം​ ​കാ​ഴ്ച​വ​ച്ചു.​ ​ഏ​റെ​ ​നാ​ളാ​യി​ ​സം​വി​ധാ​യി​ക​യാ​വാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു​ ​ശാ​ലി​ൻ.

Advertisement
Advertisement