ദൈവപ്പുര ക്ഷേത്രത്തിലെ സ്വർണ്ണപ്പൊട്ടുകളും പണവും കവർന്നു
Wednesday 15 June 2022 2:26 AM IST
കള്ളിക്കാട്:നെയ്യാർഡാം ദൈവപ്പുര ശ്രീകാലാട്ടു തമ്പുരാൻ ക്ഷേത്രം കുത്തിത്തുറന്ന് കവർച്ച.ഉപദേവ ക്ഷേത്രങ്ങളും മേൽശാന്തിയുടെ മുറിയും കമ്മിറ്റി ഓഫീസും കുത്തിത്തുറന്ന് 12 ഓളം സ്വർണ്ണപ്പൊട്ടും കമ്മിറ്റി ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും മോഷ്ടിച്ചു.
ഇന്നലെ പുലർച്ചെയാണ് മോഷണം പുറത്തറിയുന്നത്.രാവിലെ പാൽ വാങ്ങാനും പ്രഭാത സവാരിക്കും ഇറങ്ങിയവരാണ് കമ്മിറ്റി ഓഫീസും ശ്രീകോവിലും ഉപദേവ ക്ഷേത്രങ്ങളുടെ വാതിലും തുറന്നു കിടക്കുന്നതു കണ്ടത്. ഇവർ ക്ഷേത്ര പ്രസിഡന്റിനെ വിവരം അറിയിച്ചു. നെയ്യാർഡാം പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. മുൻപും ഇവിടെ മോഷണം നടന്നിട്ടുണ്ട്.