കാപ്പ ചുമത്തി ജയിലിലടച്ചു
Wednesday 15 June 2022 3:50 AM IST
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം പള്ളിത്തോട്ടം പൊലീസ് അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം കൗമുദി നഗർ 48ൽ ലൗലാന്റിൽ ഷാനുവിനെയാണ് (27) കളക്ടറുടെ ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. 2017 മുതൽ പള്ളിത്തോട്ടം സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, അക്രമം, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്റവം, ഭീഷണിപ്പെടുത്തൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, അനിൽ ബേസിൽ, ഹിലാരിയോസ്, എസ്.സി.പി.ഒ സ്‌കോബിൻ, ഷാനവാസ്, സി.പി.ഒമാരായ ലിനേഷ്, ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.