വികസന സെമിനാർ

Wednesday 15 June 2022 12:57 AM IST

പൂച്ചാക്കൽ: പെരുമ്പളം ഗ്രാമ പഞ്ചായത്ത് 14-ാം പഞ്ചവത്സര വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയ മേഖലകളായി തിരിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നൽകിയ നിർദ്ദേശങ്ങളും ഗ്രാമസഭാ നിർദ്ദേശങ്ങളും ഭിന്നശേഷി വിഭാഗം, ഊരുകൂട്ടം, മത്സ്യ മേഖല എന്നീ പ്രത്യേക ഗ്രാമസഭാ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും നിർവഹണോദ്യോഗസ്ഥരുടെ അവസ്ഥാവിശകലന സ്ഥിതിവിവരക്കണക്കിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് വികസനരേഖയും വാർഷിക പദ്ധതി രേഖയും സെമിനാറിൽ അവതരിപ്പിച്ചു. 14 വിഷയ മേഖലാ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചയിലെ അധിക നിർദേശങ്ങളും ക്രോഡീകരിച്ചു. പ്രസാദം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സരിത സുജി, കുഞ്ഞൻ തമ്പി , ശ്രീ മോൾ ഷാജി അംഗങ്ങളായ എം.എൻ.ജയകരൻ , ഷൈലജ ശശികുമാർ, പി.സി.ജെബീഷ് , യു.വി.ഉമേഷ്, മുൻസില ഫാസിൽ, പഞ്ചായത്ത് സെക്രട്ടറി പി. അജയകുമാർ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അച്ചുതൻ നായർ എന്നിവർ പങ്കെടുത്തു.