ആട്, കോഴി വിതരണം

Wednesday 15 June 2022 12:01 AM IST

ആലപ്പുഴ: നഗരസഭ പട്ടിക വർഗ മേഖലയിൽ കൂടുതൽ കുടുംബങ്ങളും ഉപജീവനമാർഗമായി ആശ്രയിക്കുന്ന മൃഗസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ വനിതകൾക്കായി ആടുവളർത്തൽ, കോഴിവളർത്തൽ, കോഴിയും കൂടും പദ്ധതി എന്നിവ നടപ്പിലാക്കുന്നു. നഗരസഭ നോർത്ത് സി.ഡി.എസിന് കീഴിൽ പൂന്തോപ്പ് വാർഡിൽ പ്രവർത്തിക്കുന്ന ഗാനാഞ്ജലി എസ്.ടി അംഗങ്ങളായ മഞ്ജു, ശ്രീദേവി എന്നിവർക്ക് ആടുകളെയും സുനിത, അമ്പിളി, ഗീതു എന്നിവർക്ക് കോഴികളെയും വിതരണം ചെയ്തു. കുടുംബശ്രീ മൈത്രാ പ്ലാൻ 2021-22 പദ്ധതിപ്രകാരം ആട് വളർത്തൽ യൂണിറ്റ് ഒന്നിന് 30,000 വീതം 2 ഗുണഭോക്താക്കൾക്കും, മുട്ടക്കോഴി വിതരണത്തിന് 18000 വീതം 3 ഗുണഭോക്താക്കൾക്കും ചേർത്ത് 1,14000 രൂപയാണ് പദ്ധതി വിഹിതം.

ആലപ്പുഴ സി.ഡി.എസ് ഓഫീസിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് നിർവഹിച്ചു. സി.ഡി.എസ് നോർത്ത് ചെയർപേഴ്‌സൺ സോഫിയ അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പൂന്തോപ്പ് വാർഡ് കൗൺസിലർ മെഹബൂബ് സ്വാഗതം പറഞ്ഞു. സൗത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ഷീലമോഹൻ, നോർത്ത് വൈസ് ചെയർപേഴ്‌സൺ രതിപ്രസാദ്, മെമ്പർ സെക്രട്ടറിമാരായ ടി. പ്രഭ, സന്ധ്യ, എൻ.യു.എൽ.എം മാനേജർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement