ബർകിനാ ഫാസോയിൽ വെടിവയ്പ് : 55 പേർ കൊല്ലപ്പെട്ടു

Wednesday 15 June 2022 5:20 AM IST

നെയ്റോബി : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബർകിനാ ഫാസോയിൽ 55 പേരെ തോക്കുധാരികൾ വെടിവച്ച് കൊന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പടിഞ്ഞാറൻ പ്രവിശ്യയായ സെനോയിലെ സെയ്‌തെംഗയിലാണ് ആക്രമണം നടന്നത്.

അതേ സമയം, മരണസംഖ്യ ഇതിലും കൂടുതലാകാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏ​റ്റെുടത്തിട്ടില്ല. അൽ ഖ്വയിദ, ഇസ്ലാമിക് സ്​റ്റേ​റ്റ് എന്നിവരാകാം പിന്നിലെന്ന് റിപ്പോർട്ടുണ്ട്. ഭീകര ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നാണ് കണക്ക്.