മലേറിയയെ പടിയ്ക്ക് പുറത്താക്കി യു.എ.ഇ
Wednesday 15 June 2022 5:20 AM IST
ദുബായ് : കഴിഞ്ഞ 25 വർഷത്തിനിടെ ഒറ്റ മലേറിയ കേസ് പോലും യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ മലേറിയയെക്കുറിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലേറിയ പൂർണമായും തുടച്ചുനീക്കിയെന്ന നേട്ടം കൈവരിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇ. 1997ന് ശേഷം ഒരു കേസുപോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കണക്ക്.