തെക്കൻ കേരളത്തിലെ ആദ്യ വയോജന സൗഹൃദ ആശുപത്രിയായി കിംസ് ഹെൽത്ത്
തിരുവനന്തപുരം: വയോജന സൗഹൃദ ആശുപത്രിക്കുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അംഗീകാരം കിംസ് ഹെൽത്തിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന തെക്കൻ കേരളത്തിലെ ആദ്യ ആശുപത്രിയാണ് കിംസ് ഹെൽത്ത്. കിംസ് ഹെൽത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.എം.ഐ. സഹദുള്ളയ്ക്ക് അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഐ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.പ്രശാന്ത് സി.വി കൈമാറി. കിംസ് ഹെൽത്ത് ക്ലിനിക്കൽ സർവീസ് ഡയറക്‌ടർ ഡോ.രാജൻ,.ബി, സി.ഇ.ഒ ജെറി ഫിലിപ്പ്, ഡെപ്യൂട്ടി ജനറൽ മാനേജർ (ക്വാളിറ്റി ആൻഡ് ഇനോവേഷൻ) ശ്രീശുഭ കുറുപ്പ്, ഡെപ്യൂട്ടി ജനറൽ മാനേജർ (ബിസിനസ് ഡെവലപ്മെന്റ്) അനിൽ പോൾ ജേക്കബ്, ചീഫ് നഴ്സിംഗ് ഓഫീസർ ക്യാപ്റ്റൻ അനിത നായർ എന്നിവർ സംബന്ധിച്ചു. വയോജനങ്ങൾക്കായി കിംസ് ഹെൽത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ സൗകര്യങ്ങൾ ഐ.എം.എ സംഘം നേരിട്ടെത്തി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.