ഫോട്ടോ ഫെസ്റ്റിവൽ കേരള സമാപിച്ചു
Wednesday 15 June 2022 5:44 AM IST
തിരുവനന്തപുരം: കാഴ്ചയുടെയും അറിവിന്റെയും വേറിട്ട തലമൊരുക്കിയ മൂന്നാമത് ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരളയ്ക്ക് സമാപനം. കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന ഫോട്ടോ ഫെസ്റ്റിവൽ പ്രവാസി റേഡിയോ മാദ്ധ്യമ സംഗമത്തോടെയാണ് സമാപിച്ചത്. നോർക്ക റൂട്ട് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആദ്യകാല റേഡിയോ പ്രക്ഷേപക സി.എസ്. രാധാമണിയെയും വിഖ്യാത ഫോട്ടോ ജേർണലിസ്റ്റ് സരസ്വതി ചക്രവർത്തിയെയും ആദരിച്ചു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായി. സംവിധായകൻ പി. ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി. മുരുകൻ കാട്ടാക്കട, ബൈജു ചന്ദ്രൻ, നേമം പുഷ്പരാജ്, ജി.രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു.