ജലജന്യ രോഗങ്ങൾക്ക് എതിരെ കാമ്പയിൻ.

Thursday 16 June 2022 12:57 AM IST

കോട്ടയം . ജലജന്യരോഗങ്ങൾക്കെതിരേയുള്ള കാമ്പയിന് ജില്ലയിൽ തുടക്കമായി. ഒരാഴ്ചക്കാലം ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ കിണറുകളിൽ അണുനശീകരണം നടത്തും. പൊതുകിണറുകൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലും വീടുകളിലെ കിണറുകൾ ആശാപ്രവർത്തകരുടെ മേൽനോട്ടത്തിലും കുടുംബാംഗങ്ങളുടെ നേതൃത്വത്തിലും അണുനശീകരണം നടത്താനാണ് പദ്ധതി. ജില്ലയിലെ നാലു ലക്ഷത്തിലധികം കിണറുകളാണ് അണു നശീകരണം നടത്തുക. 1000 ലിറ്റർ വെള്ളത്തിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ ആണ് ഇതിനായി ഉപയോഗിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഡി എം ഒ എൻ പ്രിയ പറഞ്ഞു.

Advertisement
Advertisement