ആൾ കേരളാ ടെയ്‌ലേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം ഇന്നും നാളെയും

Thursday 16 June 2022 12:00 AM IST

തൃശൂർ: ആൾ കേരളാ ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ 24-ാം സംസ്ഥാന സമ്മേളനം തൃശൂർ റീജ്യണൽ തിയേറ്റർ ഓഡിറ്റോറിയത്തിൽ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10.30ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ തയ്യൽ തൊഴിലാളികൾ അനുഭവിക്കുന്ന നിരവധി വിഷയങ്ങളെ സംബന്ധിച്ച് ചർച്ചകളുണ്ടാകും. വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനെതിരെയും പെട്രോളിയത്തിന്റെ അധിക നികുതി കുറയ്ക്കാത്ത സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്കെതിരെയും, ക്ഷേമനിധിയുടെ വൈകല്യങ്ങൾ പൂർണമായി പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയ തൊഴിൽ വകുപ്പ് മന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരെയും 29ന് 14 ജില്ലാ കേന്ദ്രങ്ങളിലേക്കും തൊഴിലാളികളുടെ മാർച്ചും ധർണ്ണയും ഉണ്ടാകും.

നിയമസഭയിൽ തയ്യൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന നിവേദനം എല്ലാ സാമാജികർക്കും അയയ്ക്കാനും പരിഹാരം കണ്ടില്ലെങ്കിൽ ജൂലായ് 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തുന്നത് അടക്കം സമ്മേളനം ചർച്ച ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു, സ്വാഗതസംഘം സെക്രട്ടറി എം.കെ. പ്രകാശൻ, ചെയർമാൻ അബ്ദുൾ ഖാദർ എടവിലങ്ങ്, കമ്മിറ്റി അംഗം പി. എം. പുഷ്പകുമാരി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement