സൗദിയിൽ തൂങ്ങിമരിച്ച യുവാവിന്റെ മരണത്തിൽ ദൂരൂഹത: ബന്ധുക്കൾ

Thursday 16 June 2022 2:16 AM IST

ചിറയിൻകീഴ്: സൗദി അറേബ്യയിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ശാസ്തവട്ടം ചിലമ്പിൽ ആയിരവല്ലിപുരം അനീഷ് ഭവനിൽ അനീഷ് (34) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇയാൾ വിവാഹം കഴിക്കുന്നതിനായി നാട്ടിൽ വരാനിരിക്കെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത എത്തുന്നത്.മേയ് 16 നാണ് സംഭവം. പരാതിയിൽ പറയുന്നതിങ്ങനെ:

മണമ്പൂർ സ്വദേശിയായ യുവാവ് അനീഷിന്റെ ഉറ്റ സുഹൃത്തായിരുന്നു. ഇയാളുമായി അനീഷിന് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കങ്ങൾ നടന്നിരുന്നു. ഇയാളുടെ ചില സുഹൃത്തുക്കൾ സൗദി അറേബ്യയിൽ ഉണ്ട്. ഇവർ മുഖാന്തരം അപകടപ്പെടുത്തിയൊയെന്നാണ് സംശയമെന്ന് പരാതിയിൽ പറയുന്നു. ദേവകി മാതാവും ചന്ദ്രൻ പിതാവും ഗീത, മിനി, അനുമോൾ എന്നിവർ സഹോദരങ്ങളുമാണ്.

Advertisement
Advertisement