വിമാനത്തിലെ പ്രതിഷേധം: കേസ് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് കോടതി; പ്രതികൾക്ക് ജാമ്യമില്ല

Thursday 16 June 2022 12:35 AM IST

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജാമ്യഹർജി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. എന്നാൽ സിവിൽ ഏവിയേഷൻ നിയമങ്ങളുടെ സുരക്ഷിതത്വം തടസപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ നിയമപരമായ അവകാശമില്ലെന്ന് വ്യക്തമാക്കിയ മജിസ്‌ട്രേറ്റ് ലിനി തോമസ് കൂറാക്കരെ കേസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി.

കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് ജില്ലാ കോടതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സീനിയർ എ.പി.പി കല്ലംപള്ളി മനുവാണ് ഹർജി നൽകിയത്. കേസ് മാറ്റുന്നതിനെ പ്രതിഭാഗം ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളുടെ പ്രവർത്തിയാണ് നാട്ടിൽ കലാപം ഉണ്ടാക്കാൻ കാരണമായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ പ്രതികൾ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് ബോദ്ധ്യമായത് കൊണ്ടാണ് പൊലീസ് പുതിയ തന്ത്രവുമായി എത്തിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിമാനത്തിൽ അക്രമം കാണിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ കേസിൽ പ്രതിയാക്കാത്തതിലെ പോരായ്‌മയും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

 ഷാ​ജ് ​കി​ര​ണി​ന്റെ മൊ​ഴി​യെ​ടു​ത്തു

സ്വ​പ്‌​ന​ ​സു​രേ​ഷ് ​പ്ര​തി​യാ​യ​ ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സി​ൽ​ ​അ​വ​രു​ടെ​ ​മു​ൻ​ ​സു​ഹൃ​ത്ത് ​ഷാ​ജ് ​കി​ര​ൺ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​യി​ ​മൊ​ഴി​ ​ന​ൽ​കി.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​മൂ​ന്നോ​ടെ​ ​ആ​ലു​വ​ ​പൊ​ലീ​സ് ​ക്ല​ബ്ബി​ലാ​യി​രു​ന്നു​ ​മൊ​ഴി​യെ​ടു​പ്പ്.​ ​ന​ട​പ​ടി​ ​രാ​ത്രി​ ​വൈ​കി​യും​ ​തു​ട​ർ​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​ഷാ​ജ് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ ​മു​ന്നി​ൽ​ ​ആ​വ​ർ​ത്തി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​സം​ഭ​വ​ത്തി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ന്ന​താ​യി​ ​സം​ശ​യ​മു​ണ്ടെ​ന്നും​ ​ത​ന്നെ​ ​ഇ​തി​ൽ​ ​അ​ക​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും​ ​ഷാ​ജ് ​പ​റ​ഞ്ഞു.
ഷാ​ജ് ​കി​ര​ണും​ ​സു​ഹൃ​ത്ത് ​ഇ​ബ്രാ​യി​യും​ ​പ്ര​തി​ക​ള​ല്ലെ​ന്ന് ​സ​ർ​ക്കാ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഷാ​ജ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദൂ​ത​നാ​ണെ​ന്നാ​ണ് ​സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​ആ​രോ​പ​ണം.
ഷാ​ജ് ​കി​ര​ണി​ന്റെ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​സ്വ​പ്ന​ ​പു​റ​ത്തു​വി​ട്ട​തി​നു​ ​പി​ന്നാ​ലെ​ ​ഷാ​ജ് ​കി​ര​ണും​ ​ഇ​ബ്രാ​യി​യും​ ​ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ​പോ​യി.​ ​ഫോ​ണി​ൽ​ ​സ്വ​പ്ന​ക്കെ​തി​രാ​യ​ ​വീ​ഡി​യോ​ക​ളു​ണ്ടെ​ന്നും​ ​ഡി​ലീ​റ്റ് ​ചെ​യ്ത​തി​നാ​ൽ​ ​അ​വ​ ​വീ​ണ്ടെ​ടു​ക്കാ​നാ​ണ് ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​പോ​യ​തെ​ന്നു​മാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​ഫോ​ണി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ​ഷാ​ജ് ​കി​ര​ൺ​ ​ഇ​പ്പോ​ൾ​ ​പ​റ​യു​ന്ന​ത്.​ ​ഫോ​ണി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ശി​പ്പി​ക്കാ​നാ​ണ് ​ഇ​വ​ർ​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​പോ​യ​തെ​ന്ന​ ​ആ​രോ​പ​ണ​വും​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Advertisement
Advertisement