'ജലജീവന്" ആവശ്യമുള്ള ഭൂമി ഉപയോഗിക്കാം

Thursday 16 June 2022 12:18 AM IST

തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതികൾക്ക് വേണ്ട ഭൂമി ഉപയോഗിക്കുന്നതിന് ജല അതോറിട്ടിക്ക് മന്ത്രിസഭയുടെ അനുമതി. ജല അതോറിട്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. സർക്കാരിന്റെ അനുവദനീയമായ പരിധിയിൽ നിന്ന് കൊണ്ടും, പുറമ്പോക്കിന്റെ ഉമടസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിറുത്തിയുമാകും ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിട്ടിക്ക് നൽകുക. ഇതിനായി നിലവിലെ നിയമത്തിൽ ഇളവ് നൽകിക്കൊണ്ട് ജില്ലാ കളക്ടർമാർക്ക് അനുവാദം നൽകി.

 മലബാർ കാൻസർ സെന്ററിൽ റിസർച്ച് സെന്ററും

മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കും. സെന്ററിന്റെ പേര് മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും.

 അനൂപ് അംബിക സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ

കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി അനൂപ് അംബികയെ മൂന്ന് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. ജെൻപ്രോ റിസർച്ചിന്റെ ഏഷ്യാ- പെസഫിക് മേഖലാ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായിരുന്നു.

 ക്ലീനറുടെ കുടുംബത്തിന് സഹായം

ഇടുക്കി ചെളമടയിലെ പെട്രോൾ പമ്പിൽ ബസിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ക്ലീനർ രാജന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ എട്ട് സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം നടപ്പാക്കും.

 ഒ​മ്പ​ത് ​സ​മു​ദാ​യ​ങ്ങ​ൾ​ ​കൂ​ടി ഒ.​ബി.​സി​ ​പ​ട്ടി​ക​യിൽ

​ഒ​മ്പ​ത് ​സ​മു​ദാ​യ​ങ്ങ​ളെ​ ​കൂ​ടി​ ​സം​സ്ഥാ​ന​ ​ഒ.​ബി.​സി​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
കു​രു​ക്ക​ൾ​ ​/​ ​ഗു​രു​ക്ക​ൾ,​ ​ചെ​ട്ടി​യാ​ർ,​ ​ഹി​ന്ദു​ ​ചെ​ട്ടി,​ ​പ​പ്പ​ട​ ​ചെ​ട്ടി,​ ​കു​മാ​ര​ ​ക്ഷ​ത്രി​യ,​ ​പു​ലു​വ​ ​ഗൗ​ണ്ട​ർ,​ ​വേ​ട്ടു​വ​ ​ഗൗ​ണ്ട​ർ,​ ​പ​ട​യാ​ച്ചി​ ​ഗൗ​ണ്ട​ർ,​ ​ക​വി​ലി​യ​ ​ഗൗ​ണ്ട​ർ​ ​എ​ന്നീ​ ​സ​മു​ദാ​യ​ങ്ങ​ളാ​ണി​വ.​ ​നി​ല​വി​ൽ​ 83​ ​സ​മു​ദാ​യ​ങ്ങ​ളാ​ണ് ​പി​ന്നാ​ക്ക​ ​വി​ക​സ​ന​വ​കു​പ്പി​ന്റെ​ ​ഒ.​ബി.​സി​ ​പ​ട്ടി​ക​യി​ലു​ള്ള​ത്.

 കൊ​ല്ല​ത്തും​ ​തൃ​ശൂ​രി​ലും​ ​ക​ണ്ണൂ​രി​ലും സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​ഡി​റ്റാ​ച്ച്മെ​ന്റ് ​സെ​ന്റർ

സ്‌​പെ​ഷ്യ​ൽ​ബ്രാ​ഞ്ചി​നു​ള്ള​ ​ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ​ ​അ​ന്വേ​ഷി​ച്ച് ​കൈ​മാ​റു​ന്ന​ ​വി​ഭാ​ഗ​മാ​യ​ ​സ്‌​പെ​ഷ്യ​ൽ​ബ്രാ​ഞ്ച് ​ഡി​റ്റാ​ച്ച്മെ​ന്റ് ​യൂ​ണി​റ്റു​ക​ൾ​ ​കൊ​ല്ലം,​ ​തൃ​ശൂ​ർ,​ ​ക​ണ്ണൂ​ർ​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​ജി​ല്ല​ക​ളി​ൽ​ ​കൂ​ടി​ ​സ്ഥാ​പി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​തി​നാ​യി​ ​മൂ​ന്ന് ​ഡി​വൈ.​എ​സ്.​പി​ ​ത​സ്തി​ക​ ​സൃ​ഷ്ടി​ക്കും.​ ​മ​റ്റ് ​ജീ​വ​ന​ക്കാ​രെ​ ​പു​ന​ർ​വി​ന്യാ​സ​ത്തി​ലൂ​ടെ​ ​ക​ണ്ടെ​ത്തും.​ ​ഇ​തോ​ടെ​ ​മു​ഴു​വ​ൻ​ ​പൊ​ലീ​സ് ​ജി​ല്ല​ക​ളി​ലും​ ​ഈ​ ​സം​വി​ധാ​ന​മാ​യി.​ ​സി​റ്റി,​ ​റൂ​റ​ലു​ൾ​പ്പെ​ടെ​ ​ആ​കെ​ 19​ ​പൊ​ലീ​സ് ​ജി​ല്ല​ക​ളാ​ണു​ള്ള​ത്.

Advertisement
Advertisement