മുഷറഫിനെ പാകിസ്ഥാനിലേക്ക് എത്തിച്ചേക്കും

Thursday 16 June 2022 5:35 AM IST

ഇസ്ലാമാബാദ് : രോഗബാധിതനായി അതീവ ഗുരുതരമായിൽ യു.എ.ഇയിലെ ആശുപത്രിയിൽ തുടരുന്ന പാകിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിനെ എയർ ആംബുലൻസിൽ പാകിസ്ഥാനിലേക്ക് മടക്കിയെത്തിച്ചേക്കുമെന്ന് റിപ്പോർട്ട്.

പാക് സൈന്യം മുഷറഫിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായും ചികിത്സയും രാജ്യത്തേക്ക് തിരികെ എത്തിക്കാൻ സഹായവും വാഗ്ദ്ധാനം ചെയ്തെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗാവസ്ഥ കണക്കിലെടുത്ത് മുഷറഫിന് പാകിസ്ഥാനിലേക്ക് മടങ്ങുന്നതിന് തടസമില്ലെന്ന് പ്രതിരോധ മന്ത്രി ഖവജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രോട്ടീൻ അടിഞ്ഞുകൂടി അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്ന അമൈലോയ്‌ഡോസിസ് രോഗമാണ് മുഷറഫിന്.

Advertisement
Advertisement