കാവ്യ പറയുന്നതെല്ലാം കള്ളം, വിവാഹത്തിന് മുൻപ് ദിലീപിനെ വിളിച്ചിരുന്നത് അമ്മയുടെ നമ്പരിൽ നിന്ന്; ബാലചന്ദ്രകുമാറിന് സ്ഥിരമായി വിളിയെത്തിയിരുന്നതും ഇതേ നമ്പരിൽ നിന്ന് തന്നെയെന്ന് അന്വേഷണ സംഘം

Thursday 16 June 2022 8:24 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സംഘം നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, അമ്മ ശ്യാമളയേയും ദിലീപിന്റെ സഹോദരി സബിതയേയും ചോദ്യം ചെയ്തു. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ ചോദ്യം ചെയ്യൽ രണ്ടുമണിക്കൂർ നീണ്ടു.

വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി ടി.എൻ. സുരാജിന്റെ ഭാര്യയാണ് സബിത. നോട്ടീസ് നൽകിയശേഷം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്.

സംവിധായകൻ ബാലചന്ദ്രകുമാറിന് സ്ഥിരമായി വിളിയെത്തിയിരുന്ന നമ്പർ ശ്യാമളയുടെ പേരിലാണെന്ന് വ്യക്തമായിരുന്നു. കാവ്യ ഈ സിം ഉപയോഗിച്ചിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിൽ വ്യക്തത വരുത്താനാണ് ശ്യാമളയെ ചോദ്യം ചെയ്തതെന്നാണ് സൂചന.

ഈ സിം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കാവ്യയുടെ മൊഴി. കാവ്യ കള്ളം പറയുകയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നത്.


കാവ്യയ്ക്ക് സംഭവത്തിൽ പങ്കുള്ളതായി സൂചന നൽകി സുരാജും ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായുള്ള ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതിന് ഇടയാക്കിയ സാഹചര്യം അറിയാനും മറ്റു മൊഴികളിൽ വ്യക്തത വരുത്താനുമാണ് സബിതയെ ചോദ്യം ചെയ്തത്. കാവ്യ, സുരാജ്, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.

ഹാ​ഷ് ​വാ​ല്യു​ ​മാ​റി​യ​തി​ന്റെ പ്ര​ത്യാ​ഘാ​ത​മെ​ന്താ​ണ്:​ ​ ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​നി​ർ​ണാ​യ​ക​ ​തെ​ളി​വാ​യ​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ് ​വാ​ല്യു​ ​മാ​റി​യ​ത് ​സം​ബ​ന്ധി​ച്ച​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​പ്ര​തി​ഭാ​ഗ​ത്തി​ന്റെ​ ​വാ​ദം​ ​കൂ​ടി​ ​അ​റി​യാ​നാ​ണി​ത്.​ ​ഹാ​ഷ് ​വാ​ല്യു​ ​മാ​റി​യ​തി​ന്റെ​ ​പ്ര​ത്യാ​ഘാ​ത​മെ​ന്തെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​അ​റി​യി​ക്ക​ണം.​ ​ഹ​ർ​ജി​യി​ൽ​ ​ക​ക്ഷി​ ​ചേ​രാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​യാ​ൽ​ ​ദി​ലീ​പി​ന്റെ​ ​ഭാ​ഗം​ ​കേ​ൾ​ക്കാ​മെ​ന്നും​ ​കോ​ട​തി​ ​അ​റി​യി​ച്ചു.

കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​രേ​ഖ​യി​ൽ​ ​തി​രി​മ​റി​ ​ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​പ്ര​യോ​ജ​നം​ ​പ്ര​തി​ക്കു​ ​ല​ഭി​ക്കു​മോ​യെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​ഹാ​ജ​രാ​ക്കി​യ​ ​രേ​ഖ​യി​ൽ​ ​കോ​ട​തി​ക്കാ​ണ് ​അ​ധി​കാ​രം.​ ​ഹ​ർ​ജി​യി​ൽ​ ​പ്ര​തി​ഭാ​ഗ​ത്തെ​ ​ക​ക്ഷി​ ​ചേ​ർ​ക്കു​ന്ന​തി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ന് ​താ​ല്പ​ര്യ​ക്കു​റ​വ് ​എ​ന്താ​ണെ​ന്നും​ ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സ് ​വാ​ക്കാ​ൽ​ ​ചോ​ദി​ച്ചു.​ ​ഇ​വ​യി​ൽ​ ​വി​ശ​ദ​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കാ​മെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​അ​റി​യി​ച്ചു.

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ​ ​മെ​മ്മ​റി​ ​കാ​ർ​ഡ് ​വീ​ണ്ടും​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​വി​ചാ​ര​ണ​ ​കോ​ട​തി​ ​ത​ള്ളി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.