അയൽവാസിയായ യുവതിയോട് ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ

Friday 17 June 2022 1:51 AM IST

വർക്കല: അയൽവാസിയായ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ്‌ അറസ്റ്റിൽ. ഇടവ പാറയിൽ മലവിള വീട്ടിൽ പാക്കരൻ എന്ന് വിളിക്കുന്ന രാജുവിനെയാണ് (44) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 9ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയ സമയം അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഉപദ്രവിക്കുകയും അശ്ളീലം പറയുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതി വീട്ടിൽ നിന്നിറങ്ങി ഓടി സമീപ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം വൈകിട്ടോടെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ വർക്കല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയിരൂർ എസ്.എച്ച്.ഒ. വി.കെ.ശ്രീജേഷ്, എസ്‌.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement