മുഖ്യമന്ത്രിക്ക് നേരിയ പനി: ഇന്നലത്തെ പരിപാടികൾ റദ്ദാക്കി

Friday 17 June 2022 12:02 AM IST

തിരുവനന്തപുരം: നേരിയ പനിയും ശബ്ദ തടസ്സവും ഉണ്ടായതിനെത്തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ പരിപാടികൾ റദ്ദാക്കി. ഇന്നലെ അദ്ദേഹം ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിൽ തന്നെ കഴിയുകയായിരുന്നു.

നിശാഗന്ധിയിൽ ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിലും മുഖ്യമന്ത്രി എത്തിയില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഇന്ന് ലോക കേരളസഭയുടെ പരിപാടികളിൽ പങ്കെടുക്കും.