എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Friday 17 June 2022 2:35 AM IST

കാട്ടാക്കട:മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എയുമായി യുവാവ് കാട്ടാക്കട എക്സൈസിന്റെ പിടിയിലായി.ആമച്ചൽ,മംഗലക്കൽ സ്വദേശി മനുവാണ് (20) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 7.05 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബുധനാഴ്ച രാത്രിയോടെ ആമച്ചൽ ഭാഗത്ത് ഇയാൾ എം.ഡി.എം.എ കടത്തുകയായിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് വിപണിയിൽ ഗ്രാമിന് നാലായിരത്തോളം രൂപ വിലവരും.എൻ.ഡി.പി.എസ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി. കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ എ.നവാസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്.ജയകുമാർ,വി.ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വിനോദ്,കെ.ആർ.രജിത്ത്,ശ്രീജിത്ത്‌.എം,വിനോദ്കുമാർ,സാധുൻ പ്രഭദാസ്, മണികണ്ഠൻ,ഷിന്റോ എബ്രഹാം, ജിഷ്ണു.എസ്.പി ,അഭിലാഷ്.വി.എസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അനിത.കെ,അശ്വതി.വി,വിവ.ഐ.വി,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.

Advertisement
Advertisement