സാന്ത്വനമായ് സാ ഉദ്ഘാടനം ഇന്ന്.

Saturday 18 June 2022 12:00 AM IST

കോട്ടയം. ഗായകരുടെ സംഘടനയായ "സാ" അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതി "സാന്ത്വനമായ് സാ" യുടെ ഉദ്ഘാടനം ഇന്ന് 2 ന് കളക്ടർ ഡോ.പി.കെ.ജയശ്രീ നിർവഹിക്കും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പോളിസി വിതരണം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാകും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ഗായിക വൈക്കം വിജയലക്ഷ്മി, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ്, വി.ജയകുമാർ, രാജീവ് ജെ , സാ പ്രസിഡന്റ് അനിൽ ശ്രീരംഗം, ജോയിന്റ് സെക്രട്ടറി സ്മിത ബിജു, ട്രഷറർ അനുരൂപ്, പി.ആർ.ഓ.ഹരിശ്രീ ശ്രീകുമാർ, ജില്ലാ പ്രസിഡന്റ്. കെ.ജി.പിറ്റർ, ജില്ലാ സെക്രട്ടറി ബിനു എ.ബി, ട്രഷറർ ജ്യോതിഷ് കുമാർ എന്നിവർ പ്രസംഗിക്കും.

Advertisement
Advertisement