ദുർഭരണ വിരുദ്ധ ഉപവാസം ഇന്ന്.

Saturday 18 June 2022 12:00 AM IST

കോട്ടയം. ഇടതുദുർഭരണം തുറന്നുകാട്ടാനും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ ഗാന്ധി സ്ക്വയറിന് സമീപം ഉപവാസം നടത്തും. ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് , സെക്രട്ടറി ജനറൽ ജോയി എബ്രാഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ കെ.ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, അഡ്വൈസർ ഇ.ജെ. ആഗസ്തി, വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement