വ്യാജമല്ലാത്ത നല്ല ആളുകളെ ആവശ്യമുണ്ടെന്ന് ദീപ തോമസ്

Saturday 18 June 2022 6:45 AM IST

വെബ് സീരിസിലൂടെയാണ് ദീപ തോമസ് എന്ന താരത്തെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ചിത്രവും കുറിപ്പും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. 'ഹേയ് ലോകമേ... എനിക്ക് ചുറ്റുമുള്ള ഭയമുള്ളതും വ്യാജമല്ലാത്തതുമായ നല്ല ആത്മാക്കളെ ,ആളുകളെ എനിക്കാവശ്യമുണ്ട്. നിങ്ങൾക്ക് അങ്ങനെ ആകാൻ കഴിയുന്നില്ല എന്നുണ്ടെങ്കിൽ ദയവായി അകലം പാലിച്ചുനിൽക്കണം എന്നാണ് ദീപയുടെ പോസ്റ്റ്. ഇതിന് താഴെ നിരവധി കമന്റുകൾ എത്തി. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിര അരങ്ങേറ്റം. ചിത്രത്തിൽ ജൂനിയർ ഡോക്ടറുടെ വേഷമായിരുന്നു. ഫഹദ് ഫാസിൽ നായകനായ ട്രാൻസ്‌ സിനിമയിൽ ക്വയർ പാട്ടുകാരിയായി. മോഹൻകുമാർ ഫാൻസിൽ സൂപ്പർ താരം ആകാശ് മേനോന്റെ കാമുകിയായും എത്തി. ഹോം സിനിമയിൽ ശ്രീനാഥ് ഭാസിയുടെ നായികയായി ദീപ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു.