ടി.നസറുദ്ദീന് വ്യാപാരി രത്‌ന പുരസ്‌കാരം

Saturday 18 June 2022 12:34 AM IST

ആലപ്പുഴ : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസിറുദ്ദീന് മരണാനന്തര ബഹുമതിയായി വ്യാപാരി രത്‌ന പുരസ്‌കാരം സമ്മാനിക്കും. 20ന് രാവിലെ ഒമ്പതിന് ആലപ്പുഴ കാർമ്മൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദിൽ നിന്ന് ടി.നസിറുദ്ദീന്റ ഭാര്യ കെ.വി.ജുവൈരിയ നസറുദ്ദീൻ പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വർണത്തിൽ തീർത്ത ശിൽപമാണ് പുരസ്‌കാരമായി നൽകുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രതിനിധിസമ്മേളനത്തിന്റെ ഭാഗമായാണ് പുരസ്‌കാര സമർപ്പണം. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച വ്യാപാരികൾക്ക് സ്വീകരണം നൽകും. യൂണിറ്റുകളിൽ 25 വർഷം പൂർത്തിയാക്കിയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ആദരിക്കും.
ജി.എസ്.ടി.യുമായി ബന്ധപ്പെട്ടുള്ള വ്യാപാര ദ്രോഹനടപടികൾക്കെതിരെ ജൂലായ് ഒന്നുമുതൽ സമരം ആരംഭിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും. ഏകോപന സമിതി ആലപ്പുഴ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.സബിൽരാജ്, ജേക്കബ് ജോൺ, കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, സുനീർ ഇസ്മയിൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement