മഹാത്മജിയെ നിന്ദിക്കാൻ സി.പി.എം. മത്സരിക്കുന്നു:രാജ് മോഹൻ ഉണ്ണിത്താൻ

Friday 17 June 2022 11:39 PM IST

പയ്യന്നൂർ: രാഷ്ട്രപിതാവായ മഹാത്മജിയെ അവഹേളിക്കാനും നിന്ദിക്കാനും ആർ.എസ്.എസ് സംഘപരിവാർ സംഘടനകൾക്കൊപ്പം മാർക്സിസ്റ്റ് പാർട്ടിയും മത്സരിക്കുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി .ആരോപിച്ചു.പയ്യന്നൂരിലെ അക്രമം നടന്ന കോൺഗ്രസ് ഓഫീസും

തലയറുത്ത് മാറ്റിയ ഗാന്ധി പ്രതിമയും സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് അക്ഷന്തവ്യമായ കുറ്റമാണ്. ഈ ക്രൂരകൃത്യം ചെയ്ത പ്രവർത്തകരെ തള്ളി പറയാനും പാർട്ടിയിൽ നിന്ന് പുറത്താക്കാനും നീതിപീഠത്തിന് മുന്നിൽ ഹാജരാക്കാനും സി.പി.എം നേതൃത്വം തയ്യാറാകണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പ്രതികരിക്കാത്ത സാഹിത്യനായകന്മാർ ഭരിക്കുന്നവരുടെ അടിമകളും കുഴലൂത്തുകാരുമായി മാറിയെന്നും ഉണ്ണിത്താൻ ആരോപിച്ചു.

എം.നാരായണൻകുട്ടി ,എ.പി.നാരായണൻ, അഡ്വ.കെ.ബ്രിജേഷ് കുമാർ, വി.സി.നാരായണൻ, അഡ്വ.ഡി.കെ.ഗോപിനാഥ്, എ.രൂപേഷ്, കെ. ജയരാജ്, കെ.വി.ഭാസ്കരൻ ,പ്രശാന്ത് കോറോം, കാരയിൽ സുകുമാരൻ ഇ.പി.ശ്യാമള, എം.വി.വത്സല തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement