ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെ പോലെ : താലിബാൻ

Saturday 18 June 2022 5:24 AM IST

കാബൂൾ : ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെ പോലെ ആകാൻ ശ്രമിക്കുന്നവരാണെന്ന് അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പോസ്​റ്റർ. അഫ്ഗാനിസ്ഥാനിലെ പല സ്ഥലങ്ങളിലും ഹിജാബ് നിർബന്ധമാണെന്ന് കാട്ടിയുള്ള പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഷോർട്സ്, സുതാര്യമായ വസ്ത്രങ്ങൾ തുടങ്ങിയവ നിയമലംഘനമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലങ്ങളിൾ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണെന്ന് താലിബാൻ നേരത്തെ ഉത്തരവിട്ടിരുന്നു.

Advertisement
Advertisement