ഏരിയാ സമ്മേളനം

Sunday 19 June 2022 12:02 AM IST

മാന്നാർ: ആശാവർക്കേഴ്സ് യൂണിയൻ മാന്നാർ ഏരിയാസമ്മേളനം ജില്ലാസെക്രട്ടറി ഗീതാഭായ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. ടി.ടി ഷൈലജ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. ഏരിയാസെക്രട്ടറി വിജയമ്മ, ജില്ലാ പ്രസിഡന്റ് മുംതാസ് സലാം, ജില്ലാ കമ്മിറ്റി അംഗം മേഴ്സി, സി.ഐ.ടി.യു മാന്നാർ ഏരിയാസെക്രട്ടറി, കെ.പി പ്രദീപ്, കെ.എം.സഞ്ജുഖാൻ, ബി.രാജേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടി.ടി ഷൈലജ (പ്രസിഡന്റ്), വിജയമ്മ (സെക്രട്ടറി), ജുമി ഇക്ബാൽ (ട്രഷറർ), പ്രസന്നകുമാരി, സന്ധ്യ എസ്.നായർ (വൈസ് പ്രസിഡന്റുമാർ), എ.കെ.സുമ, അംബിക സഹദേവൻ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement