പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു, അനിത പുല്ലയിലിനെ ഉടൻ ചോദ്യം ചെയ്യും

Sunday 19 June 2022 10:59 AM IST

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മോൻസൺ മാവുങ്കലിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിയ്യൂർ ജയിലിൽ നിന്ന് കൊച്ചിയിലെത്തിച്ചാണ് മോൻസണിനെ ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇയാളെ ചോദ്യം ചെയ്തത്. തന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള വിശദമായ വിവരങ്ങൾ മോൻസൺ ഇ ഡിക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന. കേസിൽ മോൻസണിന്റെ സുഹൃത്ത് അനിത പുല്ലയിലിനും ഐ ജി ലക്ഷ്മണിനുമെതിരെ ആരോപണമുയർന്നിരുന്നു.

അനിതയേയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, മോൻസണെതിരായ ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് അനിതയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.