വിദ്യാർത്ഥികളെ ആദരിച്ചു.
Monday 20 June 2022 12:00 AM IST
മുണ്ടക്കയം. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും നടന്നു. പ്രസിഡന്റ് അഡ്വ.കവിത വി.തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് റോയി ചാക്കോ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയത്തിനു സമീപത്തെ ഏഴ് കുട്ടികളുടെ പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസ ചെലവുകൾ ബി.ജെ.പി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളായ പി.ആർ. ജയകുമാർ, പി.എം. മനോജ്, കെ.എം. പുരുഷോത്തമൻ, പി.കെ രവി, സുമ രവി, ഓമന ജോസഫ്, രമ ഹരീഷ്, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.