അഗ്നിപഥ് സമരത്തിൽ നിന്ന് ചെറുപ്പക്കാർ പിന്മാറണം: വി.മുരളീധരൻ

Monday 20 June 2022 12:00 AM IST

തിരുവനന്തപുരം: അഗ്നിപഥിനെതിരായ സമരത്തിൽ നിന്ന് ചെറുപ്പക്കാർ പിന്മാറണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കെ.യു.ഡബ്ലിയു.ജെ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് യുവാക്കൾ സമരം ചെയ്യുന്നത്. യുവാക്കളുടെ ഭാവിയിലും രാജ്യസുരക്ഷയിലും മോദി സർക്കാർ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല. അഗ്നിപഥിനെ സൈന്യത്തിൽ കയറാനുളള പരിശീലനമായി കണ്ടാൽ മതി. നിരവധി രാജ്യങ്ങളിൽ ഈ സംവിധാനമുണ്ട്.. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയായി എന്ന് ബി.ജെ.പിക്ക് സംശയിക്കാൻ തെളിവുകളുണ്ട്. മോദി ഇന്ത്യ ഭരിക്കുന്ന കാലത്തോളം ഒരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ല. അന്വേഷണം തടസപ്പെടുത്താൻ നിരവിധി തവണ സംസ്ഥാന സർക്കാർ ശ്രമിച്ചു. കേസിൽ ഇ.ഡിക്ക് വേറെ താത്പര്യങ്ങളൊന്നുമില്ല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറയുന്നവരുടെ സാമാന്യബുദ്ധിക്ക് കുഴപ്പമുണ്ടെന്ന് സംശയിക്കേണ്ടി വരും. സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. ഇന്ന് പ്രഖ്യാപിച്ച രീതിയിൽ സിൽവർലൈൻ നടപ്പാകികില്ലെന്നും മുരളീധരൻ പറഞ്ഞു.

 ഭാ​ര​ത് ​ബ​ന്ദ്:​ ​എ​ല്ലാ​യി​ട​ത്തും​ ​പൊ​ലീ​സ് നി​രീ​ക്ഷ​ണം,​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ്

അ​ഗ്‌​നി​പ​ഥ് ​പ​ദ്ധ​തി​ക്കെ​തി​രാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ബീ​ഹാ​റി​ലെ​ ​പ്ര​തി​പ​ക്ഷ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ൾ​ ​ഇ​ന്ന് ​ഭാ​ര​ത് ​ബ​ന്ദ് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തും​ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​ന​ൽ​കി​യ​ ​മു​ന്ന​റി​യ​പ്പി​ൻെ​റ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​ല്ലാ​യി​ട​ത്തും​ ​പൊ​ലീ​സ് ​ക​ർ​ശ​ന​ ​നി​രീ​ക്ഷ​ണം​ ​ഏ​ർ​പ്പെ​ടു​ത്തി,​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​മു​തി​രു​ന്ന​വ​രെ​യും​ ​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ ​നി​ർ​ബ​ന്ധ​പൂ​ർ​വ്വം​ ​അ​ട​പ്പി​ക്കു​ന്ന​വ​രെ​യും​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്ന് ​ഡി.​ജി.​പി​ ​അ​നി​ൽ​കാ​ന്ത് ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​പു​റ​ത്തി​റ​ക്കി.
അ​റി​യ​പ്പെ​ടു​ന്ന​ ​സം​ഘ​ട​ന​ക​ളൊ​ന്നും​ ​പ​ര​സ്യ​മാ​യി​ ​ഭാ​ര​ത് ​ബ​ന്ദ് ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വ്യാ​പ​ക​ ​പ്ര​ചാ​ര​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​പെ​ട്ട​ന്ന് ​ഏ​തെ​ങ്കി​ലും​ ​കൂ​ട്ടാ​യ്മ​ക​ൾ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​പൊ​ലീ​സി​ന്റെ​ ​ക​രു​ത​ൽ​ ​ന​ട​പ​ടി.​ ​മു​ഴു​വ​ൻ​ ​പൊ​ലീ​സ് ​സേ​ന​യും​ ​ഇ​ന്ന് ​ഡ്യൂ​ട്ടി​യ്ക്ക് ​സ​ജ്ജ​രാ​യി​രി​ക്കും.​ ​കോ​ട​തി​ക​ൾ​ക്കും​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ർ​ ​സം​ര​ക്ഷ​ണം​ ​ഒ​രു​ക്കും.​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ക്ക് ​സു​ര​ക്ഷ​ ​ന​ൽ​കും.​ ​പ്ര​ധാ​ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​മു​ത​ൽ​ ​പി​ക്ക​റ്റിം​ഗും​ ​പ​ട്രോ​ളിം​ഗും​ ​ആ​രം​ഭി​ച്ചു.

Advertisement
Advertisement