ആശയസമരത്തിന് അക്ഷരങ്ങളെ ആയുധമാക്കണം : തേറമ്പിൽ

Monday 20 June 2022 12:48 AM IST

തൃശൂർ: സംഘർഷഭരിതമായ ഈ കാലഘട്ടത്തിൽ ആയുധങ്ങളെടുത്ത് പോരാടുന്നത് ഒഴിവാക്കാൻ ആശയസമരമാണ് വേണ്ടതെന്നും അതിന് അക്ഷരങ്ങളെയാണ് ആയുധമാക്കേണ്ടതെന്നും കോൺഗ്രസ് നേതാവ് അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. വായനാ ദിനത്തോടനുബന്ധിച്ച് ആദരണീയം സാംസ്‌കാരിക പൗരാവലി സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന എ.ആർ.രാമനെ കുട്ടനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് അഡ്വ.എസ്.അജി അദ്ധ്യക്ഷനായി. മുൻ മേയർ ഐ.പി.പോൾ, കെ.ഗോപാലകൃഷ്ണൻ, ശരത്ചന്ദ്രൻ മച്ചിങ്ങൽ, ടി.എസ്.സന്തോഷ്, ടി.ആർ.സന്തോഷ്, ഗോപി കനകപ്പിള്ളി, മുൻ കൗൺസിലർമാരായ ടി.വി.ചന്ദ്രൻ, ബിന്ദു കുമാരൻ, പുത്തൂർ പഞ്ചായത്തംഗം ബിന്ദു സേതുമാധവൻ, എ.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. വായനാ വാരാചരണത്തിന്റെ ഭാഗമായി അയ്യന്തോളിലെ പ്രഭാകരൻ കാരാട്ട്, അരണാട്ടുകരയിലെ ജോസ് മാസ്റ്റർ എന്നിവരെയും വസതികളിലെത്തി ആദരിച്ചു.

Advertisement
Advertisement